ഇനി ഉത്സവനാളുകള്‍; ചേന്ദമംഗലം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
വടകര: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവാഘോഷം 11 മുതൽ 18 വരെ നടക്കും. 11ന് അഖണ്ഡനാമജപം, രാവിലെ 7 മുതൽ കലവറനിറയ്ക്കൽ, കൊടിയേറ്റം, പ്രസാദവിതരണം, 7.30ന് ആദരിക്കൽ, 8-ന് ഭജന, 9.30 അയ്യൻപാട്ട് എന്നിവ നടക്കും.
12ന് ഉദയംമുതൽ നാരായണീയപാരായണം, ഏഴിന് നെയ്യഭിഷേകം, 5.30-ന് കാഴ്ചശീവേലി, 6.45-ന് തായമ്പക, 7-ന് ആധ്യാത്മികപ്രഭാഷണം, 8-ന് ഓട്ടൻതുള്ളൽ, 9-ന് ഗസൽ, 9.30-ന് അയ്യൻപാട്ട്. 13ന് വൈകീട്ട് നാലിന് ഭഗവദ്ഗീതാപാരായണം, 5.30-ന് കാഴ്ചശീവേലി, 6.45-ന് തായമ്പക, 8-ന് ഓട്ടൻതുള്ളൽ, 9.30-ന് അയ്യൻപാട്ട്, സംഗീതസന്ധ്യ. 14ന് വൈകീട്ട് 4.30 ഇളനീർവരവ്, 5.30-ന് കാഴ്ചശീവേലി, 6.45 തൃത്തായമ്പക, 7.30-ന് താളധ്വനി എന്നിവ നടക്കും.

15ന് രാവിലെ 8-ന് ഇളനീരഭിഷേകം, 7.30ന് എഫ്‌സി നൈറ്റ്, 16ന് രാവിലെ ഏഴിന് ഉത്സവബലി, വൈകീട്ട് നാലിന് ചാക്യാർകൂത്ത്, 6.45ന് ഇരട്ടത്തായമ്പക, 7.30ന് മെഗാതിരുവാതിര, 10 മണിക്ക് തിരുനൃത്തം. 17-ന് വൈകീട്ട് നാലിന് ചാക്യാർകൂത്ത്, 5.30ന് നാട് വലംവെക്കൽ, പാണ്ടിമേളം, പത്തിന് പള്ളിവേട്ട. 18ന് കാലത്ത് 9.30ന് ആധ്യാത്മികപ്രഭാഷണം, 11ന് ഭജന, 12ന് ആറാട്ടുസദ്യ, 2.30ന് അക്ഷരശ്ലോകസദസ്സ്, 6ന് ആറാട്ടിനെഴുന്നള്ളത്ത് തുടര്‍ന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
Description: Chendamangalam Kshetram ulsavam 2025