കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ചെമ്മരത്തൂർ സ്വദേശിനി; കുമിത്തെ വിഭാഗത്തിൽ റോഷ ഘോഷിന് സ്വർണ മെഡൽ


വടകര: കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ചെമ്മരത്തൂർ സ്വദേശിനി. കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ പെൺകുട്ടികളുടെ 40 കിലോയിൽ താഴെ കുമിത്തെ മത്സര വിഭാഗത്തിൽ റോഷ ഘോഷാണ് സ്വർണം മെഡൽ നേടിയത്. ഇക്കഴിഞ്ഞ 25 ന് ചെന്നൈ മോന്റ് ഫോർഡ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് റോഷ ഘോഷ്. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ തന്നെയാണ് ഈ മിടുക്കി പരിശീലനം നടത്തുന്നത്. ഷിഹാൻ കെ സുനിൽകുമാർ, സെൻസായി രജ്മ സുനിൽ എന്നിവരാണ് പരിശീലകർ.

ഈ വർഷത്തെ സ്കൂൾ കരാത്തെ ചാമ്പ്യൻഷിപ്പിൽ കരാത്തെ മത്സരത്തിലേക്കും യോഗ്യത നേടിയിട്ടുണ്ട് റോഷ. ചെമ്മരത്തൂരിലെ ആയിരം കൊമ്പത്ത് സന്തോഷ്‌ കുമാർ ഘോഷ് ന്റെയും രജിഷയുടെയും മകളാണ് റോഷഘോഷ്.

Description: Chemmarathur native shines in Kenyu-Ryu National Karate Championship; Gold medal for Rosha Ghosh in Kumite category