‘ആപത്താണ് ഉപയോ​ഗിക്കരുതേ’; ലഹരി വരുത്തുന്ന വിന’ ബോധവത്ക്കരണവുമായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ


ചക്കിട്ടപാറ: ലോകത്തിലെ വലിയ സാമൂഹിക വിപത്തുകളിലൊന്നാണ് മയക്കുമരുന്നുകളുടെ ഉപയോഗം. യുവതലമുറയാണ് ഏറ്റവുമധികം അവയുടെ അടിമകളായി ജീവിതം നശിപ്പിക്കുന്നത്. ലഹരി വിപത്തിനെതിരേ സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച് ചെമ്പനോട സെന്റ്.ജോസഫ്സ് ഹൈസ്കൂൾ.

“ലഹരി വരുത്തുന്ന വിന ” എന്ന വിഷയത്തെക്കുറിച്ച് സെെക്കോളജിസ്റ്റും കോളേജ് പ്രൊഫസറുമായ നിതു കെ ജോസ് മാതാപിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുത്തു. രാവിലെ 10 മണി മുതൽ ഒരുമണി വരെ കുട്ടികൾക്കും 2.30 മുതൽ 3.30 വരെ മാതാപിതാക്കൾക്കും ക്ലാസ് നൽകി. ഇന്ന് സമൂഹം നടന്നടുക്കന്നത് വലിയ ചതികുഴിയിലേയ്ക്കാണെന്ന ബോധ്യം പകർന്നു നൽകുന്നതായിരുന്നു ക്ലാസ്.

ഹെഡ്മിട്രസ് വി.കെ ഷാന്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.കെ ബിജു അധ്യക്ഷത വഹിച്ചു. സെമിനാറിൽ സ്കുളിലെ മുഴുവൻ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

Summary: Chembanoda St. Joseph’s High School condudted awareness class about drug usage