അറിവു പകര്‍ന്ന് 47 വര്‍ഷം; ചെമ്പനോട സെന്റ്.ജോസഫ്‌സ് ഹൈസ്‌ക്കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപികയ്ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു


ചെമ്പനോട: ചെമ്പനോട സെന്റ്.ജോസഫ്‌സ് ഹൈസ്‌ക്കൂളിന്റെ 47-ാമത് വാര്‍ഷികാഘോഷവും സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. കഴിഞ്ഞ 47 സംവത്സരങ്ങളായി ചെമ്പനോടയുടെ വൈജ്ഞാനിക പ്രഭവ കേന്ദ്രമായി പ്രശോഭിച്ചു വരികയാണ് ചെമ്പനോട സെന്റ്. ജോസഫ്‌സ് സ്‌കൂള്‍.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 23 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹിന്ദി അധ്യാപിക ഏലിയാമ്മ ഒ.എം.(എസ് തര്‍ ടീച്ചര്‍)യ്ക്കുള്ള യാത്രയപ്പു സമ്മേളനവും നടന്നു.

ഈശ്വര്‍ പ്രാര്‍ത്ഥനയോടു കൂടിതുടങ്ങിയ കാര്യപരിപാടിയില്‍ സ്‌ക്കൂള്‍ മാനേജര്‍ റവ ഫാ.ഡോ. ജോണ്‍സണ്‍ പാഴുകുന്നേല്‍ അധ്യക്ഷസ്ഥാനം വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ. ജോസഫ് പാലക്കാട്ട് ഉദ്ഘാടനം നടത്തി സംസാരിച്ചു.

യോഗത്തില്‍ പി.റ്റി.എ പ്രസിഡന്റ് ബിജു കുന്നം നി മുഖ്യപ്രഭാഷണവും, ലൈസാ ജോര്‍ജ് (വാര്‍ഡ് മെമ്പര്‍), ദീപ ജീമോന്‍ (മദര്‍ പി.റ്റി.എ ), തോമസ് സി.ജെ. (സ്റ്റാഫ് പ്രതിനിധി), സ്റ്റെഫി അന്ന (സ്‌ക്കൂള്‍ ലീഡര്‍ ) എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.

യോഗത്തില്‍ റെന്‍സി ജോര്‍ജ് നന്ദി പറഞ്ഞു. ജില്ലാ സംസ്ഥാന തലത്തില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണവും നടത്തി.