ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കുത്തി തുറന്ന് മോഷണം ശ്രമം; തൊട്ടിൽപ്പാലം സ്വദേശിയായ പ്രതി പോലീസ് പിടിയിൽ


കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ് (38) എന്നയാളെയാണ് പിടികൂടിയത്. ജൂലൈ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

ചേമഞ്ചേരി പോസ്റ്റ് ഓഫീസ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ലോക്കര്‍ കുത്തിത്തുറന്നു. സംഭവത്തിന് ശേഷം ഏറെ നാളായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ കൊയിലാണ്ടി എസ്.ഐ ജിതേഷ് കെ.എസ്, അബ്ദുറഹിമാന്‍, എ.എസ്.ഐ സുരേഷ്, എ.മനോജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Summary: Chemancherry post office in Koyilandi was broken into and attempted theft; The accused is in police custody