ചെല്ലട്ടുപൊയിൽ ഇട്ടംപറമ്പത്ത് മൂഴിക്കൽ ഭ​ഗവതി ക്ഷേത്രം തിറമഹോത്സവം; ഡിസംബർ 28 മുതൽ 30 വരെ


ഇരിങ്ങൽ: ചെല്ലട്ടുപൊയിൽ ഇട്ടംപറമ്പത്ത് മൂഴിക്കൽ ഭ​ഗവതി ക്ഷേത്രം തിറമഹോത്സവം ഡിസംബർ 28 മുതൽ 30 വരെ നടക്കും. ഉത്സവത്തിന് 28 ന് രാവിലെ 8 മണിക്ക് കൊടിയേറും. ക്ഷേത്രം തന്ത്രി മേലേടം വാമനൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. അന്നേ ദിവസം വൈകീട്ട് വെള്ളാട്ടത്തിന് ശേഷം ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി അരങ്ങേറും.

29ന് കലശം വരവും വിവിധ വരവുകൾ നടക്കും. കൂടാതെ ഭ​ദ്രകാളി, അസുരപുത്രൻ, കുട്ടിച്ചാത്തൻ തുടങ്ങിയ തിറകൾ കെട്ടിയാടും. 30ന് വിഷ്ണുമൂർത്തിയുടെ അ​ഗ്നിപ്രവേശം കനലാട്ടം നടക്കും. വാൾ അകം കൂടലോടെ ഉത്സവത്തിന് സമാപനമാകും.