എൺപത് കുപ്പി വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ


നാദാപുരം: വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ. 80 കുപ്പി വിദേശ മദ്യവുമായി ചെക്യാട് നെല്ലിക്കാപറമ്പിൽ സുധീഷ് (38) ആണ് എക്സൈസ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തുണേരി വച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്.

എക്സൈസ് ഇൻസ്പെക്ട‌ർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിജയൻ.സി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജയൻ.കെ.കെ, സുരേഷ് കുമാർ.സി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, ശ്രീജേഷ്.പി.പി, സിനീഷ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ.പി.എം, ഡ്രൈവർ ബബിൻ. ആർ.എസ് എന്നിവർ ഉണ്ടായിരുന്നു.

Summary: Chekyat native youth arrested with 80 bottles of foreign liquor