ശക്തമായ ഇടിമിന്നലില്‍ ചെക്യാട് പള്ളിയ്ക്ക് കേടുപാട്: ശൗചാലയ ഭിത്തിയുടെ ഒരുഭാഗം തകര്‍ന്നു


പാറക്കടവ്: ഇടിമിന്നലില്‍ ചെക്യാട് മുണ്ടൊളി ജുമത്ത് പള്ളിയ്ക്ക് കേടുപാട്. പള്ളിയുടെ ശൗചാലയത്തിന്റെ ഭിത്തിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്.

ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. സംഭവസമയത്ത് പള്ളിയില്‍ ആളുകളൊന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുമാരന്‍, വാര്‍ഡംഗം വസന്ത കരിന്ത്രയില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഞായറാഴ്ച വൈകുന്നേരം ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്.