കോളനിയിലെ 250ഓളം പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനായുള്ള പരിഹാരം; ചെങ്കോട്ടക്കൊല്ലി കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കമായി


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡായ ചെങ്കോട്ടുകൊല്ലിയില്‍ പുതുതായി നിര്‍മ്മിക്കുന്ന ചെങ്കോട്ടക്കൊല്ലി കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ആരംഭിച്ചു. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി 16 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ചെങ്കോട്ടക്കൊല്ലി കോളനിയിലെ 250 പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കും.

കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആലീസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സി.കെ പ്രമോദ്, സി.കെ വിനീത് എന്നിവര്‍ സംസാരിച്ചു

summary: chegottukolli drinking water project work was inaugurated