ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മൂസയിൽ സമസ്ത സ്ഥാപക ദിനാചരണവും പതാക ഉയർത്തലും


മേപ്പയ്യൂർ: ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മൂസയിൽ സമസ്ത സ്ഥാപക ദിനാചരണം പതാക ഉയർത്തൽ കർമ്മം ചാവട്ട് മഹല്ല് പ്രസിഡന്റ് പി.കുഞ്ഞമ്മത് നിർവ്വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എം.കെ.അബ്ദു റഹ്മാൻ മാസ്റ്റർ അദ്ധ്യക്ഷനായി.

മഹല്ല് ഖത്വീബ് വി.കെ.ഇസ്മായിൽ മന്നാനി ഉദ്ബോധന പ്രസംഗവും പ്രാർത്ഥനയും നടത്തി. മഹല്ല് ട്രഷറർ അബ്ദുസ്സലാം ഹാജി കുഞ്ഞോത്ത്, മദ്റസ അധ്യാപകരായ പി.കെ.കുഞ്ഞമ്മത് മുസ്ല്യാർ, നജീബ് മന്നാനി, ഇല്യാസ് വാഫി, അഷ്ക്കർ മൗലവി, എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് പി.അബ്ദുള്ള, എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല ജനറൽ സെക്രട്ടറി എം.കെ.ഫസലു റഹ്മാൻ, പി.ടി.എ വൈസ് പ്രസിഡന്റ് എ.എം.നവാസ്, കെ.സി.ഇബ്രാഹിം, എ.പി.ലത്തീഫ്, സി.മുഹമ്മദ്, എസ്.ബി.വി പ്രതിനിധികളായ അമൻ റഹ്മാൻ, റാഷിദ് കെ, നഹാൻ സി.എം എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: സമസ്ത സ്ഥാപക ദിനത്തിൽ ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ മഹല്ല് പ്രസിഡൻ്റ് പി കുഞ്ഞമ്മത് പദാക ഉയർത്തുന്നു.