ചാവട്ട് മഹല്ല് കമ്മിറ്റിയും ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയും സംയുക്തമായി വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു


മേപ്പയ്യൂര്‍: ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും, ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ മൊമന്റോ നല്‍കി അനുമോദിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, മദ്രസ പൊതു പരീക്ഷ എന്നിവയില്‍ ഉന്നത വിജയം കലസ്ഥമാക്കിയ മഹല്ലിലെ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

ഖത്തര്‍ ചാവട്ട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ചാവട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.കുഞ്ഞമ്മത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി പി.അബ്ദുളള നന്ദിയും പറഞ്ഞു.

മഹല്ല് ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി, എം അബ്ദുസ്സലാം ഹാജി, യു.കെ അബ്ദുള്ള, സി.ഇ അഷറഫ്, കെ.കെ മുനീര്‍, എ മുഹമ്മദ്, എ.എം അബ്ദുല്‍ റസാഖ്, എം.കെ ഫസലുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

summary: chavat mahal committee and Qatar mahal committee jointly felicitated the top achievers in various examination