മതേതരത്വം നിറയും പ്രതിഷ്ഠാദിന മഹോത്സവം;100 വയസ്സ് തികഞ്ഞ ചാത്തോത്ത് പോക്കർ ഹാജിയെ ആദരിച്ച് പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി


പേരാമ്പ്ര: 100 വയസ്സ് തികഞ്ഞ ചാത്തോത്ത് പോക്കർ ഹാജിയെ കിഴക്കൻ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ആദരിച്ചു. മാനവികതയുടെ ഉദാത്തമായമാതൃകയും മതനിരപേക്ഷതയുടെ മൂലങ്ങളും ഉയർത്തിപ്പിടിക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്ര കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ കേളോത്ത് പൊന്നാട അണിയിച്ചു.

സുരേഷ്കുമാർ കെ.സി. അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.സി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ക്ഷേത്ര കമ്മറ്റിയുടെ ഉപഹാരവും അദ്ദേഹം പോക്കർ ഹാജിക്ക് സമ്മാനിച്ചു.

ഉമ്മർ തണ്ടോറ പ്രകാശ് കെ. പണിക്കർ, കേളോത്ത് ബാലകൃഷ്ണമാരാർ, കെ.പി. ഗോപാലൻ നായർ, ഇ.ജി. വിജയകുമാർ, ശോഭ ബാലകൃഷ്ണൻ,വി.ഡി. പ്രേമൻ, രമ്യ ഷജിത്ത്, കമലാക്ഷി മാരസ്യാർ, ലളിത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.