പ്രതീക്ഷ പാലിയേറ്റീവ് കെയർ രക്ഷാധികാരിയും തണൽ ട്രഷററും ആയിരുന്ന അരിക്കുളം ചരതാൽ കുഞ്ഞായി ഹാജി അന്തരിച്ചു


 

അരിക്കുളം: പൗര പ്രമുഖനായ ചരതാൽ കുഞ്ഞായി ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. റിട്ടയേർഡ് ലേബർ വകുപ്പ് ഉദ്യോഗസ്ഥനാണ്. പരേതനായ ചരതാൽ ആലി ഹാജിയുടെ മകനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് എലങ്കമൽ ജുമാ മസ്ജിദിൽ നടക്കും.

കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി, എലങ്കമൽ ജുമാ മസ്ജിദ് കമ്മിറ്റി അംഗം, അരിക്കുളം തണൽ ട്രഷറർ, പ്രതീക്ഷ പാലിയേറ്റീവ് കെയർ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

പുളിയാങ്കടവത്ത് നഫീസയാണ് ഭാര്യ. മക്കൾ: ജറിഷ്, ജിഷാദ് (ഇരുവരും മലബാർ ഗോൾഡ്), ജസ്‌ല.

മരുമക്കൾ: റഹീം തലശ്ശേരി, അജ്നിയ കോഴിക്കോട്, ഷെറിൻ ഫറോക്ക്.

 

സഹോദരങ്ങൾ: പരേതനായ ടി.പി അമ്മദ് കുട്ടി മാസ്റ്റർ, മറിയം, നഫീസ, ആയിഷ, സഫിയ, ജമീല.