ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി; ഇരുവരുടെയും നില ​ഗുരുതരം


കുറ്റ്യാടി: ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിലിറങ്ങിയ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ വിട്ടു വരുന്ന വഴി കുട്ടികൾ പുഴയിലേക്കിറങ്ങുകയും തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നെന്ന് വാർഡം​ഗം വടകര ഡോട് ന്യൂസിനോട് പറ‍ഞ്ഞു. കുറ്റ്യാടി പാറക്കടവിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയെ ലഭിച്ചത്. ഇരുവരുടെ ആരോ​ഗ്യ നില ​ഗുരുതരമാണ്. പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നാട്ടുകാരും ചേർന്നാണ് പുഴയിൽ തെരച്ചിൽ നടത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.