ചങ്ങരോത്ത് പടത്തുകടവ് പള്ളിയുടെ ഭണ്ഡാരംതകര്‍ത്ത് മോഷണശ്രമം; സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പടത്തുകടവ് ഹോളിഫാമിലി പള്ളിയുടെ മുന്‍ഭാഗത്തുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണശ്രമം. പൂട്ട് തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടമായില്ല.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. റോഡില്‍നിന്ന് പള്ളിയിലേക്കുള്ള പ്രവേശനഭാഗത്തുള്ള ഭണ്ഡാരമാണ് തകര്‍ത്തത്.

ഇവിടെയുള്ള സി.സി.ടി.വിയില്‍ ബൈക്കില്‍ വന്നിറങ്ങി പള്ളിയുടെ ഭണ്ഡാരത്തിനടുത്തുവന്ന മൂന്നുപേരുടെ ദ്യശ്യം പതിഞ്ഞിട്ടുണ്ട്. ഇത് പെരുവണ്ണാമൂഴി പൊലീസിന് കൈമാറി.

summary:changaroth panchayath padathukadav church treasury was broken into an attempt to stolen