ഇനി ടാപ്പിലൂടെയെത്തും ശുദ്ധജലം: ജലജീവന്‍ മിഷന് തുടക്കമിട്ട് ചങ്ങരോത്ത് പഞ്ചായത്ത്


പന്തിരിക്കര: ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും 2024 മാര്‍ച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷന് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി.

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.അരവിന്ദാക്ഷന്‍, ടി.കെ.ശൈലജ വാര്‍ഡ് മെമ്പര്‍മാരായ കെ.വി.അശോകന്‍, സല്‍മാന്‍ മാസ്റ്റര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, പി.എം.കുമാരന്‍, ശ്രീധരവാര്യര്‍, കെ.ജി.രാമനാരായണന്‍, ടി.ടി കുഞ്ഞമ്മദ് മാസ്റ്റര്‍, വാട്ടര്‍ അതോറിറ്റി എ.എക്‌സ്.ഇ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.റീന സ്വാഗതമാശംസിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.കെ.പ്രകാശിനി നന്ദി രേഖപ്പെടുത്തി.