ചങ്ങരോത്ത് ഫെസ്റ്റ് വോളിനൈറ്റ് മത്സരം; വിജയികളായി യുണൈറ്റഡ് പാലേരിയും സെന്റ് മേരീസ് കോളേജ് ബത്തേരിയും


പാലേരി: ചങ്ങരോത്ത് ഫെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ വൈകുന്നേരം ആറ് മണിക്ക് നടന്ന വോളിനൈറ്റ് മത്സരത്തില്‍ വനിതാ വിഭാഗം മത്സരത്തില്‍ സെന്റ് മേരീസ് കോളേജ് ബത്തേരി വിജയികളായി. പുരുഷ വിഭാഗം മത്സരത്തില്‍ യുണൈറ്റഡ് പാലേരി വിജയികളായി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ.ടി. സരീഷ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ വനിത വോളീബോള്‍ ടീം അംഗം എം.സുജാത സമ്മാനദാനം നല്‍കി. കെ.എം. ഇസ്മായില്‍ ആശംസ പറഞ്ഞു. പ്രഭലിജു
നന്ദി പ്രഭലിജു പറഞ്ഞു.