ചങ്ങരോത്ത് ഫെസ്റ്റ്; വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ പുസ്തകോത്സവും പ്രദര്‍ശനവും തുടങ്ങി


പേരാമ്പ്ര: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചങ്ങരോത്ത് ഫെസ്റ്റിന്റെ ഭാഗമായി പാലേരിയില്‍ പുസ്തകോത്സവം ആരംഭിച്ചു. 16 പ്രസാധക സ്ഥാപനങ്ങണാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി ഹാളില്‍ ഒരുക്കിയ പുസ്തകമേളയും പ്രദര്‍ശനവും കവി കെ.ടി സൂപ്പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഴുത്തുകാരന്‍ ജി.രവി അധ്യക്ഷനായി.

ആദ്യവില്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വഹിച്ചു. എ.കെ ശ്രീധരന്‍ ആദ്യ പുസ്തക കിറ്റ് ഏറ്റുവാങ്ങി. കെ.വി കുഞ്ഞിരാമന്‍, സിഡിഎസ് ചെയര്‍പെഴ്സണ്‍ യു അനിത എന്നിവര്‍ സംസാരിച്ചു.

എം നളിനി സ്വാഗതവും എന്‍.കെ ദീപേഷ് നന്ദിയും പറഞ്ഞു. 12-നാണ് സമാപനം.