2020ലെ മികച്ച അംഗനവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ്; മേപ്പയ്യൂർ ഇ.ആർ അംഗനവാടി ഹെൽപ്പറായി വിരമിച്ച ഇ.കെ. ചന്ദ്രികക്ക് യാത്രയയപ്പ്


മേപ്പയ്യൂർ: മേപ്പയ്യൂർ ഇ.ആർ അംഗനവാടി ഹെൽപ്പറായി വിരമിച്ച ഇ.കെ. ചന്ദ്രികക്ക് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് യാത്രയയപ്പ് നൽകി. 2020ൽ മികച്ച അംഗനവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് ജേതാവാണ്‌ ഇ.കെ. ചന്ദ്രിക. മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം കൺവീനർ കെ.കെ. രാഘവൻ സ്വാഗതം പറഞ്ഞു. ചെയർമാൻ കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. അംഗനവാടി വർക്കർ സി.ഡി. സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉപഹാര സമർപ്പണം നടത്തി.

മുൻ എം.എൽ.എ എൻ.കെ. രാധ, പി. പ്രസന്ന, മഞ്ഞക്കുളം നാരായണൻ, വി.പി. രമ, ദീപ കേളോത്ത്, ആർ.വി. അബ്ദുള്ള, സി.എം. ബാബു, കെ.കെ. അഷ്റഫ്, സുനിൽ ഓടയിൽ, പി.എം. ബാലകൃഷ്ണൻ, നാരായണൻ മേലാട്ട് , മധുപുഴയരികത്ത്, എ.ടി.സി. അമ്മത്, ആർ.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.