അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ പ്രവചനം


തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മൂന്ന് മണഇക്കൂറിനുള്ളില്‍ ഇടിയോടു കൂടിയ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 40 kmphഅടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ പ്രവചനം. കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്ലാണ് ഇടിയോടു കൂടിയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെ 12 ജില്ലകളിലും അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് പ്രവചനം.
ഇടിമിന്നല്‍ അപകടകാരികളാണ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിയോടുകൂടിയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്.

Summary: Chance of rain with thunderstorm in the next three hours; Isolated rain forecast in 12 districts for the next three days