ഇന്ന് മഴ കനക്കാൻ സാധ്യത; കോഴിക്കോട് ജില്ലയില യെല്ലോ അലർട്ട്


തിരുവനന്തപുരം: സ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയുൾപ്പടെ ആറ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് യെല്ലോ അലർട്ട് ഉള്ള മറ്റു ജില്ലകൾ.

തുലാവർഷമായതിനാല്‍ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയിലും വനത്തിലും കൂടുതല്‍ മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Summary: Chance of rain today; Yellow alert in Kozhikode district