ചക്കിട്ടപ്പാറ പഞ്ചായത്ത് കേരളോത്സവം ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കം; ഇന്ന് ഫുട്‌ബോള്‍ വോളിബോള്‍ മത്സരങ്ങള്‍


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്ത് കേരളോത്സവം ഗെയിംസ് മത്സരങ്ങള്‍ ആരംഭിച്ചു. ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങളാണ് ഇന്ന് തുടങ്ങുന്നത്.

മഴ സാധ്യത കണക്കിലെടുത്ത് ഉച്ചവരെ മത്സരങ്ങള്‍ നടക്കുന്ന തരത്തിലാണ് കേരളോത്സവം ക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച സ്‌പോര്‍ട്‌സ്, ഷട്ടില്‍, വടംവലി മത്സരങ്ങള്‍ നടക്കും. ചൊവ്വാഴ്ച ക്രിക്കറ്റും ബുധനാഴ്ച ചെസ്സ്, പഞ്ചഗുസ്തി മത്സരവും നടക്കും. പതിനഞ്ചാം തിയ്യതി കലാമത്സരങ്ങള്‍ അരങ്ങേറും.

പതിനഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പര്‍: 9747324289, 9400376519, 8086329359

കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ബിന്ദു സജി അധ്യക്ഷയായിരുന്നു.