ഒന്നര മണിക്കൂർ, 20 കിലോമീറ്റർ; ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി റേസ് വാക്കിംഗിൽ സ്വർണ്ണ മെഡൽ നേടി ചക്കിട്ടപാറക്കാരൻ, നാടിന് അഭിമാനമായി ബിലിന്‍ ജോര്‍ജ് ആന്റോ
ചക്കിട്ടപ്പാറ: റേസ് വാക്കിംങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടി ചക്കിട്ടപ്പാറയുടെ അഭിമാനതാരമായി ബിലിന്‍ ജോര്‍ജ് ആന്റോ. ചെന്നെയില്‍ വച്ച് നടന്ന 82-മത് ഓള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിലാണ് മികച്ച പ്രകടനം കാഴ്ച വെച്ച് ബിലിന്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്.
പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ റേസ് വാക്കിംങ്ങിലാണ് ചക്കിട്ടപ്പാറ സ്വദേശിയായ ബിലിന് ഒന്നാം സ്ഥാനം ലഭിച്ചത്. ഒരുമണിക്കൂറും 28 മിനിറ്റും 30 സെക്കറ്റും കൊണ്ട് ഫിനിഷ് ചെതതാണ് ബിലിന്‍ ഒന്നാമതെത്തിയത്.
കോതമംഗലം എം.എ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബിലിന്‍. ചക്കിട്ടപ്പാറ തെങ്ങുംപള്ളില്‍ ആന്റണി തോമസിന്റെയും ലീന ആന്റണിയുടെയും മകനാണ്.