പുതു പാതയില്‍; ചക്കിട്ടപ്പാറ കൂടകൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു


ചക്കിട്ടപാറ: ഗ്രാമപഞ്ചായത്തിലെ ചക്കിട്ടപാറ കൂടകൊല്ലി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘടനം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മാണം.

വാര്‍ഡ് മെമ്പര്‍ നുസ്രത്ത് ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു സജി, വാര്‍ഡ് കണ്‍വീനര്‍ ഗിരീഷ് കോമച്ചംക്കണ്ടി, കിഷോര്‍ കണക്കഞ്ചേരി ,അഗസ്റ്റ്യന്‍ ചിറ്റാട്ട്, കെ.എം.കെ നായര്‍, ഷീജ കളപ്പുരക്കല്‍, സജിത മാങ്കുടുക്കി എന്നിവര്‍ സംസാരിച്ചു.