പുലിപ്പേടിയിൽ ചക്കിട്ടപ്പാറ; ആടിനെ കൊന്നു
പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ പുലിയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികൾ. പൂഴിത്തോട് മാവട്ടത്ത് ആടിനെ പുലി കൊന്നതായി സംശയം. ബുധനാഴ്ച രാത്രിയാണ് ആടിനെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അഞ്ജാത ജീവിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലും സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

Description:chakkittappara In the tiger’s den