ദുരന്തങ്ങളെ അതിജീവിയ്ക്കാന്‍ കരുത്തുറ്റവരാകാന്‍; ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാംമ്പ് ആരംഭിച്ചു


ചക്കിട്ടപ്പാറ: ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാംമ്പ് ആരംഭിച്ചു. ചക്കിട്ടപ്പാറ നരിനടയില്‍ നടക്കുന്ന ക്യാംമ്പ് ബ്ലോക്ക് സെക്രട്ടറി അമര്‍ഷായ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യൂത്ത് ബ്രിഗേഡ്സിനായി വിവിധ തരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കി. മേഖല സെക്രട്ടറി അമല്‍ കൃഷ്ണ, ഷിമ്‌ന ബൈജു, അര്‍ജ്ജുന്‍ ദേവ്, നിഖില്‍ നരിനട, മിധുന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുജീബ് കക്കയം പരിശീലനത്തിന് നേതൃത്വം നല്‍കി.