പുതുപാതയൊരുങ്ങി; ചക്കിട്ടപ്പാറ പഞ്ചായത്തില്‍പ്പെട്ട ഹോമിയോ- റിസര്‍വോയര്‍ റോഡ് നാടിനായി സമര്‍പ്പിച്ചു


ചക്കിട്ടപ്പാറ: ചക്കിട്ടപറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍പ്പെട്ട ഹോമിയോ-റിസര്‍വോയര്‍ റോഡാണ് നാടിനായി തുറന്നുകൊടുത്തത്.

ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ ഫലം കണ്ടത്. ഇനി ഈ പാതയിലൂടെ യാത്രാ കൂടുതല്‍ എളുപ്പമാവുമെന്ന സന്തോഷത്തിലാണ് നാട്ടുകാര്‍.

റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു വത്സന്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ എം.കെ, ബീന വിജയന്‍, ശോഭ പട്ടാണികുന്നേല്‍ എന്നിവര്‍ സംസാരിച്ചു