കട്ടിൽ വിതരണം ചെയ്ത് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്; ആദ്യഘട്ടത്തിൽ വയോജനങ്ങളുള്ള എഴുപത് കുടുംബങ്ങൾക്ക്
പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് എഴുപത് കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ പട്ടിക ജാതി കുടുംബങ്ങൾക്ക് കട്ടിൽ
വിതരണം ചെയ്തത്.
ആദ്യ ഘട്ടമായി വയോജനങ്ങളുള്ള എഴുപത് കുടുംബങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. പ്രസിഡൻ്റ് കെ. സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ സി.കെ. ശശി അധ്യക്ഷത വഹിച്ചു. ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സൻ, ബിന്ദു സജി, ജിതേഷ് മുതുകാട്, വിനിഷ ദിനേശൻ എന്നിവർ പങ്കെടുത്തു.