ഠേ…. ഒറ്റ വെടി, പന്നി ക്ലോസ്: ചക്കിട്ടപാറയില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പന്നിയെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസിന്


ചക്കിട്ടപ്പാറ: കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കോടതിയില്‍ നിന്നും അനുമതി നേടിയ മുണ്ടക്കല്‍ ഗംഗാധരന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിര്‍ദേശ പ്രകാരമാണ് കാട്ടുപന്നിയെ കൊന്നത്.

ചക്കിട്ടപ്പാറ പതിമൂന്നാം വാര്‍ഡില്‍ മംഗലത്ത് മാത്തുക്കുട്ടിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചുകൊന്നത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നി വാഴയും മറ്റും നശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പന്നിയെ വെടിവെച്ചുകൊല്ലാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് മുണ്ടക്കല്‍ ഗംഗാധരന്‍ വെടിയുതിര്‍ത്തത്. ജഡം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച് സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കൃഷിഭൂമിയില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെയ്ക്കാന്‍ മലയോര മേഖലയിലെ ചിലര്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു.