വിദ്യാര്‍ത്ഥിക്കു നേരെ തെരുവുനായ ആക്രമണം; പതിമൂന്നുകാരനെ സന്ദര്‍ശിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം തെരുവ് നായിക്കളുടെ കടിയേറ്റ പതിമൂന്ന് വയസ്സുകാരന്‍ ബ്ലസില്‍ മാത്യുവിനെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ സന്ദര്‍ശിച്ചു.

ബ്ലസില്‍ മാത്യുവിന്റെ വീട് സന്ദര്‍ശിച്ച കെ. സുനില്‍ തെരുവ്‌നായിക്കളെ ചങ്ങലിക്കിടാന്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

സ്‌കൂള്‍ വിദ്യര്‍ത്ഥിയായ ബ്ലസില്‍ കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് പോകും വഴി തെരുവുനായകള്‍ കുട്ടിക്കു നേരെ ചാടി ആക്രമിക്കുയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകനായ ബ്ലസില്‍ കൂരാച്ചുണ്ട് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.