ആളികത്തിയ തീയിൽ വെന്തുരുകിയത് കൂരാച്ചുണ്ട്, ചക്കിട്ടപാറ സ്വദേശികളുൾപ്പെടെ 44 പേർ; ജീസസ് യൂത്ത് അംഗങ്ങളുടെ ജീവിതകഥയുമായി ചക്കിട്ടപാറ സ്വദേശിയുടെ സോള്‍ ഫിഷേഴ്‌സ് ആല്‍ബം
പേരാമ്പ്ര: കേരളത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ പൊലിഞ്ഞ് പോയവരുടെ ജീവിതങ്ങളെ ആസ്പദമാക്കി ജി ബാന്‍ഡ് അണിയിച്ചൊരുക്കിയ സോള്‍ ഫിഷേഴ്‌സ് ആല്‍ബം റിലീസ് ചെയ്തു. അപകടത്തില്‍ മരണപ്പെട്ട താമരശ്ശേരി രൂപതയില്‍പ്പെട്ട കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ സ്വദേശികളായ അഞ്ച് ജീസസ് യൂത്ത് അംഗങ്ങളുടെ ജീവിതകഥയാണ് ആല്‍ബത്തിന്റെ ഇതിവൃത്തം.
2001, മാര്‍ച്ച് 11നാണ് പൂക്കിപ്പറമ്പ് ബസ് അപകടം സംഭവിക്കുന്നത്. ഇടുക്കി – രാജപുരം ഇടവകയില്‍നിന്ന് മിഷന്‍ ഔട്രീച്ച് പ്രോഗ്രാം കഴിഞ്ഞ് തിരികെ വരും വഴിയാണ് ബസ് അപകടത്തില്‍പ്പെടുന്നത്. 41 യാത്രക്കാരായിരുന്നു അതിലുണ്ടായിരുന്നത്. അതില്‍ താമരശ്ശേരി രൂപതയില്‍പ്പെട്ട ജീസസ് യൂത്ത് അംഗങ്ങളായ കൂരാച്ചുണ്ട് ഇടവകാംഗമായിരുന്ന റോയ് ചുവപ്പുങ്കല്‍, ചെമ്പനോട ഇടവകംഗങ്ങള്‍ ആയിരുന്ന രജനി കാവില്‍പുരയിടത്തില്‍, റീന പാലറ, ഷിജി കറുത്തപറക്കല്‍, ബിന്ദു വാഴേക്കടവത്ത് എന്നിവരുടെ ജീവിതം ആസ്പദമാക്കിയാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്.
ആല്‍ബിന്‍ തോമസ് രചനയും ലിബിന്‍ നോബി ഈണവും നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോവ് രാജ്, എലിഷ എബ്രഹാം എന്നിവരാണ്. ജിന്റോ തോമസാണ് ആല്‍ബത്തിന്റെ സംവിധായകന്‍. ടോണി ജോസാണ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എഡിറ്റിംഗ് അഭിലാഷ് കോക്കാടും ടൈറ്റില്‍ ഡിസൈന്‍ ജോയല്‍ മാത്യുവുമാണ്.
ജി ബാന്റിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ ആയ God’s Band ല്‍ ആണ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുവജനങ്ങളുടെ കൂട്ടയമയാണ് ജി ബാന്‍ഡ്. കപ്പുച്ചിന്‍ അച്ചന്‍ ജോജോ മണിമലയാണ് കൂട്ടായ്മയുടെ സ്ഥാപകന്‍. ജെസ്റ്റോ ജോസഫ് ആണ് ബാന്റിനെ നയിക്കുന്നത്.