ചക്കിട്ടപാറ കാളങ്ങാലി-കോങ്കോട്ടുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്നു നൽകി; റോഡ് നിർമ്മിച്ചത് 5 ലക്ഷം രൂപ ചിലവിൽ
ചക്കിട്ടപാറ: ചക്കിട്ടപ്പാറ കാളങ്ങാലി-കോങ്കോട്ടുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്നു നൽകി. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ബിന്ദു സജി അദ്ധ്യക്ഷത വഹിച്ചു. വി.കെ ഗംഗാധരൻ, രഞ്ജിത രൂപേഷ്, നിഖിൽ നരിനട, ബിന്ദു സുജൻ, റിയാസ് പൂക്കോത്ത് താഴേ, രാധാക്യഷ്ണൻ , ആരതി അശോകൻ എന്നിവർ സംസാരിച്ചു.