‘ഉണരൂ ജീവിതമാകട്ടെ ലഹരി..’; ലഹരിക്കെതിരെ ജനകീയ കവചം ബോധവത്കരണ റാലിയുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്
ചക്കിട്ടപ്പാറ: ‘ഉണരൂ ജീവിതമാകട്ടെ ലഹരി..’ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരെ ജനകീയ കവചം ബോധവത്കരണ റാലി സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് റാലി ഒരുക്കിയത്. സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പദ്ധതിയുടെ കൂടെ ഭാരമായി നടത്തിയ റാലിയില്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
പരിപാടി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ സി.മുഹമ്മദ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് കൈകാര്യം ചെയിതു.
പഞ്ചായത്തംഗങ്ങളായ എം.എം പ്രധീപന്‍, വിനീത മനോജ്, വിനിഷ ദിനേശന്‍, വിനീത മനോജ്, രാജേഷ് തറവട്ടത്ത്, കുളത്ത് വയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് കെ.പി എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ പ്രശസ്‌ക്ത മജീഷ്യന്‍ സനീഷ് വടകരയുടെ മാജിക് ഷോയും അരങ്ങേറി.
summary: Chakkittapara grama panchayath organized public awareness rally against drug addiction