ഉത്സവാരവം 2022, കുടുംബശ്രീ- ബാലസഭ കലോത്സവം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍ സഭയൊരുക്കി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ – ബാലസഭ കലോത്സവങ്ങളുടെ ഭാഗമായി തൊഴില്‍ സഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ സംരംഭകരും കുടുംബശ്രീ സംസ്ഥാനത്ത് നടത്തിയ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. ജനകീയ ആസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ പ്രമോദ് കുമാര്‍ പി.ജി, ഡയാന പി എന്നിവര്‍ ക്ലാസെടുത്തു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ബിന്ദു വത്സന്‍, ഇ.എം ശ്രീജിത്ത് അംഗങ്ങളായ എം.എം പ്രദീപന്‍, ബിന്ദു സജി, ബിനിഷ ദിനേശന്‍, വിനീത മനോജ് എന്നിവര്‍ സംസാരിച്ചു.