വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌നേഹാദരവ് നല്‍കി ചക്കിട്ടപാറ പഞ്ചായത്ത്; 120 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


പേരാമ്പ്ര: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌നേഹാദരവ് നല്‍കി ചക്കിട്ടപാറ പഞ്ചായത്ത്. 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്കും എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയുമാണ് അനുമോദിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മികച്ച വിജയം നേടിയ 120 വിദ്യാര്‍ത്ഥികളെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.എം ശ്രീജിത്ത്, സി.കെ ശശി, പഞ്ചായത്തംഗം കെ.എ ജോസ് കുട്ടി, എ.ജി ഭാസ്‌കരന്‍, രഞ്ജിത്ത് മാസ്റ്റര്‍, പള്ളുരുത്തി ജോസഫ്, വി.വി കുഞ്ഞിക്കണ്ണന്‍, വര്‍ഗ്ഗീസ് കോലത്ത് വീട്ടില്‍ എന്നിവര്‍

summary: chakkittapara grama panchayath felicitated the student who achived high marks in varius examination