പാതയൊരുങ്ങി; ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഉദയാനഗർ – പുഷ്പഗിരി റോഡ് ഉദ്ഘാടനം ചെയ്തു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഉദയാനഗർ – പുഷ്പഗിരി റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പ്രതീഷ് ഇലഞ്ഞിക്കൽ അദ്ധ്യക്ഷത വഹിച്ചു.

സിനി ബിജി പണിക്കാശ്ശേരി, തോമസ് കണ്ടശാകുന്നേൽ,മാത്യു നെല്ലിമല എന്നിവർ സംസാരിച്ചു.