ചക്കിട്ടപാറ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന ഇനി തിളങ്ങും; ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനക്ക് ഉപകരണങ്ങളും,യൂണിഫോം വിതരണം ചെയ്തു.

വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ എം ശ്രീജിത്ത് അദ്ധ്യകഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എം വിനോദ് കുമാര്‍,പഞ്ചായത്തംഗം ബിന്ദു സജി,അസിറ്റന്‍ന്റ് സെക്രട്ടറി പി.എം ശ്രീജിത്ത്,ഹരിത കര്‍മ്മസേന കോ ഓഡിനേറ്റര്‍ സവിത ഇ.എസ് എന്നിവര്‍ സംസാരിച്ചു.