കൈതാങ്ങായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി, വയോജനങ്ങള്‍ക്കുള്ള ഉപകരണ വിതരണം ചെയ്തു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി, വയോജനങ്ങള്‍ക്കുള്ള ഉപകരണ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉപകരണങ്ങളുടെ വിതരണം നിര്‍വ്വഹിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആലീസ് ടീച്ചര്‍, രാജേഷ് തറവട്ടത്ത്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എം. തില, വുമണ്‍ ഫെസിലിറ്റേറ്റര്‍ സോന എ.എം, ജെ.എച്.ഐ വി.പി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.