സേവാസ് പദ്ധതിയില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്; ആലോചനാ യോഗം ചേര്‍ന്നു


ചക്കിട്ടപ്പാറ: ജില്ലയില്‍ സേവാസ് പദ്ധതിക്കായി തെരഞ്ഞെടുത്ത ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പദ്ധതി ഉദ്ഘാടനവും ആലോചന യോഗവും ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രൂപ്പുകളായ് തിരിഞ്ഞ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ മാതൃകപരമായ പ്രവര്‍ത്തനം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ സി.കെ.ശശി, ബിന്ദു വാത്സന്‍, ജനപ്രതിനിധികളായ ബിന്ദു സജി, രാജേഷ് തണറവട്ടത്ത്, നുസ്രത് ടീച്ചര്‍, വിനിഷ ദിനേശന്‍, പദ്ധതി വിശദീകരിച്ച് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണന്‍, ഡയറ്റ് ലക്ച്ചര്‍ ദിവ്യ ഡി, സി.ആര്‍.സി.സി. ഹിമ പി.കെ, ബി.ആര്‍.സി ട്രെയിനര്‍ സത്യന്‍ കെ എന്നിവര്‍ സംസാരിച്ചു.