എല്ലാവരെയും സഹായിക്കുന്ന വലിയ മനസിനുടമ, ഒടുവിലായെത്തിയത് സ്വപ്നങ്ങളും പ്രതീക്ഷകളും നശിച്ച ജോഷിമഠിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി; ഏറെ പ്രിയപ്പെട്ട മെൽവിനച്ചന്റെ വിയോഗം വിശ്വസിക്കാനാകാതെ ചക്കിട്ടപാറ


പേരാമ്പ്ര: വൈദികൻ ആകണമെന്നായിരുന്ന ചക്കിട്ടപാാറ സ്വദേശിയായ മെല്‍വിന്‍ അബ്രഹാമിന്റെ ആ​ഗ്രഹം. താൽപര്യം കുടംബത്തോട് പറഞ്ഞപ്പോൾ അവർക്കും പൂർണ്ണ സമ്മതം. എന്നാൽ കേരളത്തിന് പുറത്ത് സേവനം ചെയ്യാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. കേരളത്തിനകത്ത് വെെദികനായി പ്രവർത്തിച്ചുകൂടെയെന്ന അമ്മ കാതറിന്‍റെ ചേദ്യത്തിന് ഫാ.മെൽവിൻ നൽകിയ മറുപടി ഇങ്ങനെയാണ് എന്നെയും എനിക്കും ആവശ്യം പുറത്തെ പാവങ്ങളെയാണ് എന്നാണ്. അങ്ങനെയാണ് അദ്ദേഹം ബിജ്‌നാറിലെത്തുന്നത്.

mid1]

സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം നഷ്ടപ്പെട്ട് ജോഷിമഠ് നിവാസികൾക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. ജോഷിമഠിൽ നിന്നും തിരികെയുള്ള യാത്രയിലാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. എന്നാല്‍ സേവനവഴിയില്‍ നിന്ന് അപകടത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ കവര്‍ന്നെടുക്കുകയായിരുന്നു. കൂടെ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും നിസ്സഹായരായി നോക്കി നിൽക്കാനെ അവർക്ക് സാധിച്ചിരുന്നുള്ളൂ. അപ്രതീക്ഷിതമായുണ്ടായ ഫാദര്‍ മെല്‍വിന്റെ വിയോഗം ഏറെ വിഷമത്തോടെയാണ് ചക്കിട്ടപ്പാറ പള്ളി വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചത്.

ഏറെ ചുറുചുറുക്കുള്ള ആരെയും സഹായിക്കാന്‍ മനസുള്ള ആളായിരുന്നു മെല്‍വിനച്ചന്‍. ആറു മാസം മുമ്പ് കഴിഞ്ഞ ജൂലൈയിലാണ് ഒടുവിലായി ചക്കിട്ടപ്പാറയിലെ തന്റെ വീട്ടില്‍ വന്നുപോയത്. 2015ല്‍ ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയലില്‍ നിന്നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ചക്കിട്ടപ്പാറ, കുളത്തുവയല്‍ സ്‌കൂളുകളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

വളരെ ചെറുപ്പത്തിലേ വൈദികനാകാനുള്ള ആഗ്രഹമായിരുന്നു മെല്‍വിന്. കുളത്തുവയല്‍ ഹൈസ്‌കൂളില്‍ പത്താംതരം കഴിഞ്ഞശേഷം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലും അലഹാബാദിലുമായിട്ടായിരുന്നു വൈദികപഠനം. അവിടെത്തന്നെ സേവനവും തുടര്‍ന്നു. വര്‍ഷത്തില്‍ ഒരുതവണ നാട്ടിലെത്താറുണ്ടായിരുന്നു. വരുന്ന മേയ് മാസത്തില്‍ മകനെ കാത്തിരുന്ന ചക്കിട്ടപാറ പള്ളിത്താഴത്ത് വീട്ടിലെ കുടുംബാംഗങ്ങളുടെ മുന്നിലേക്ക് വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഈ ദുരന്തവാര്‍ത്തയാണെത്തിയത്.

നാടിനും നാട്ടുകാര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ട മെല്‍വിനച്ചന്റെ അപകട മരണവാര്‍ത്ത അറിഞ്ഞതോടെ പള്ളിത്താഴത്ത് വീട്ടിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. മെഴുകുതിരി തെളിച്ചുവച്ച അച്ചന്റെ ചിത്രത്തിനു മുന്നില്‍ നിറകണ്ണുകളോടെയാണ് അവരേവരും പ്രാര്‍ത്ഥിച്ചത്.

‘തനിച്ചാണ് യാത്ര, നല്ല കാലാവസ്ഥയായതിനാൽ ജോഷിമഠിലേക്കുള്ള യാത്ര സുഖമാണ്’; നൊമ്പരമായി ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പങ്കുവച്ച അവസാന വീഡിയോ

Summary: Chakkittapara can’t believe the passing of much loved fr. Melvin abraham