ചക്കിട്ടപ്പാറയ്ക്ക് അഭിമാനം; ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി ജിന്റോ തോമസ്
പേരാമ്പ്ര: തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസ് ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിന് അർഹനായി. ഇരുനിറം എന്ന ചിത്രത്തിനാണ് ജിന്റോയിക്ക് മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ചത്. ചക്കിട്ടപ്പാറ സ്വദേശിയാണ് ഇദ്ധേഹം.
മാളോല പ്രോഡക്ഷൻസ്ന്റെ ബാനറിൽ സിജി മാളോലയാണ് ഇരുനിറം നിർമിച്ചിരിക്കുന്നത്. തന്മയ സോൾ, ദിനീഷ് ,നിഷ സാരഗ് , ജിയോ ബേബി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കാടകലം എന്ന ചിത്രം ജിന്റോ തോമസ് തിരക്കഥ എഴുതിയതാണ്.

ബുക്ക്മൈഷോ റിലീസ് ചെയ്ത പടച്ചോന്റെ കഥകൾ എന്ന ചിത്രമാണ് ജിന്റോ ആദ്യമായി സംവിധാനം ചെയ്ത സിനിമ. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഇരുനിറം റിലീസിനു ഒരുങ്ങുകയാണ്.