ചക്കിട്ടപ്പാറക്കാരൻ ജിന്റോ തോമസ് പ്രേഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു, തിരകഥയുമായല്ല, സംവിധാനത്തിലൂടെ; ആന്തോളജി സിനിമ ‘പടച്ചോന്റെ കഥകൾ’ റിലീസിനൊരുങ്ങുന്നു


പേരാമ്പ്ര: സംവിധായക കുപ്പായമണിഞ്ഞ് ജീവിതത്തിന്റെ മറ്റോരു മേഖലയിൽകൂടി തന്റെ കവിവ് തെളിയിക്കാനൊരുങ്ങുകയാണ് ചക്കിട്ടപ്പാറക്കാരൻ ജിന്റോ തോമസ്. തിരകഥാകൃത്തായി നിരവധി പുരസ്കാരങ്ങൾ നേടിയ ശേഷമാണ് സംവിധാനത്തിലേക്ക് ജിന്റോ ചുവടുവെക്കുന്നത്.

പ്രതിലിപി മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന പടച്ചോന്റെ കഥകൾ എന്ന ആന്തോളജി സിനിമയിൽ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന അന്തോണി എന്ന സിനിമയാണ് ജിന്റോ ആദ്യമായി സംവിധാനം ചെയ്യുന്നത്. നിഷ സാരംഗ്, വിജിലേഷ് കാരയാട്, ഡാവിഞ്ചി സതീഷ്,ജിയോ ബേബി, ശ്രീജിത്ത്‌ കൈവേലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതുകാടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

ഷിനു ലോനപ്പൻ, സെബിൻ ബോസ് എന്നിവരുടെ കഥക്ക് വിഷ്ണു മോഹനൻ ആണ് തിരക്കഥ ഒരുക്കിയത്. ചന്തു മേപ്പയൂർ ക്യാമറയും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും സാന്റി സംഗീത സംവിധാനവും ബിജു സീനിയ, ബിജു ജോസഫ്എന്നിവർ ആർട്ടും കൈകാര്യം ചെയ്യുന്നു. റനീഷ് മുതുകാട് ആണ് പ്രൊഡക്ഷൻ കൺട്രോളർ. പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷം ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസും സഗില്‍ രവീന്ദ്രനും ചേര്‍ന്ന് തിരക്കഥ എഴുതിയ കാടകലം എന്ന ചിത്രം നിരവധി ദേശിയ അന്തർദേശിയ അവാർഡുകൾ സ്വന്തമാക്കിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും കാടകലമായിരുന്നു. ചെറുപ്പത്തില്‍ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലന്‍ കുഞ്ഞാപ്പുവിന്റെ ജീവിതമാണ് ചിത്രത്തിൽ. തിരകഥാകൃത്തിന്റെ കുപ്പായത്തില്‍ നിന്ന് സംവിധാനത്തിലേക്ക് ചുവടുമാറ്റവുമായാണ് അദ്ദേഹം വീണ്ടും പ്രേഷകരിലേക്കെത്തുന്നത്.

Summary: Chakkitapara native Jinto Thomas returns to the audience, not with the screenplay, but with the direction; The anthology movie ‘Padachonte Kathakal’ is about to release