സ്ത്രീ സംരംഭങ്ങള്‍ക്ക് കൈതാങ്ങായി; ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2.96 കോടി രൂപ വായ്പ വിതരണം നടത്തി
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ വായ്പ വിതരണം നടത്തി. ഗ്രാമ പഞ്ചായത്തിലെ 42 കുടുംബശ്രീ യൂണിറ്റുകളിലെ 600 ഓളം സ്ത്രീകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കുവാനും വേണ്ടിയാണ് 2 കോടി 96 ലക്ഷം രൂപ വായ്പയായി അനുവദിച്ചത്.
വായ്പാ വിതരണ ഉദ്ഘാടനം കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, അംഗങ്ങളായ ബിന്ദു സജി, ബിനിഷ ദിനേശന്‍, വിനീത മനോജ് എന്നിവര്‍ സംസാരിച്ചു.