അച്ഛന്റെ വിയര്‍പ്പിനുള്ള സമ്മാനമായി ബിരുദ പരീക്ഷയില്‍ അഞ്ചാം റാങ്ക്; അഭിമാനമായി ചക്കിട്ടപാറ സ്വദേശിനി അര്‍ച്ചന
പേരാമ്പ്ര: അച്ഛന്റെ വിയര്‍പ്പിനുള്ള സമ്മാനമായി ബിരുദ പരീക്ഷയില്‍ യുണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടി ചക്കിട്ടപ്പാറ സ്വദേശിനി. മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ബി എസ് സി സുവോളജി മോഡല്‍ -2 അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ അര്‍ച്ചന കെ ജി അഞ്ചാം റാങ്ക് കരസ്ഥമാക്കിയത്.
കോട്ടയം ഗവ: കോളേജില്‍ നിന്നുമാണ് അര്‍ച്ചന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചക്കിട്ടപ്പാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ (മുതുകാട്) ഗോപാലകൃഷ്ണന്റെയും അനിതയുടെയും മകളാണ അര്‍ച്ചന. വര്‍ഷങ്ങള്‍ക്ക് മുന്നേ വൈക്കം നിന്നും ചെത്ത് തൊഴില്‍ ചെയ്യുന്നതിനായി ചക്കിട്ടപാറയിലേക്ക് കുടിയേറി പാര്‍ത്തതാണ് ഗോപാലകൃഷണനും കുടംുബവും. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന അദ്ദേഹം മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഒരു കുറവും വരുത്തിയില്ല. അദ്ദേഹത്തിന് മികച്ച സമ്മാനമാണ് യുണിവേവ്‌സിറ്റി റാങ്കിലുടെ മകള്‍ സമ്മാനിച്ചത്.