‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ലോണ്‍- ലൈസന്‍സ്- സബ്സിഡി മേള, അനുമതി പത്രങ്ങള്‍ കൈമാറി
ചങ്ങരോത്ത്: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ലോണ്‍- ലൈസന്‍സ് – സബ്സിഡി മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരി നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ബാങ്ക് മുഖാന്തരം മൂന്ന്പേര്‍ക്ക് ലോണ്‍ അനുമതി പത്രം കൈമാറി. ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്ട്രേഷന്‍, അപേക്ഷ സ്വീകരിക്കല്‍, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. മൂന്ന് പ്രോജക്ട് റിപ്പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് കൈമാറി. മേളയില്‍ 35 പേര്‍ പങ്കെടുത്തു.
പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന മേളയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, പഞ്ചായത്തംഗങ്ങളായ എം. അരവിന്ദാക്ഷന്‍, ബഷീര്‍ പാലയാട്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജീഷ്, ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അമര്‍നാഥ്, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ പി.ഒ ജോസഫ്, പഞ്ചായത്ത്തല വ്യവസായ വകുപ്പ് പ്രതിനിധി അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.
summary: chagaroth panchayath loan-license subsidy fair conducted