വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വായി സി.എച്ച് മുഹമ്മദ് കോയ പ്രതിഭ സീസണ്‍ 4 സബ് ജില്ലാ ക്വിസ്; ജില്ലാ, സംസ്ഥാന തല മത്സരങ്ങള്‍ നടത്തും


വടകര: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, വിദ്യാര്‍ത്ഥികള്‍ക്കായി സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരം സംഘടിപ്പിച്ചു. വടകര ബി.ഇ.എം.എച്ച്.എസ് സ്‌കൂളില്‍ നടന്ന സീസണ്‍ 4 സബ് ജില്ലാ തല മത്സരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

പ്രാഥമിക തലത്തില്‍ ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ സബ്ജില്ലാതല മത്സരത്തില്‍ ഓണ്‍ലൈന്‍ ഫിസിക്കലായി പങ്കെടുത്തത് വിദ്യാര്‍ത്ഥികളില്‍ പുത്തന്‍ ഉണര്‍വ്വായി. ഹയര്‍ സെക്കന്ററി വിഭാഗത്തിനും, എല്‍.പി, യു.പി, ഹൈസ്‌കൂള്‍ സബ് ജില്ലാ വിജയികള്‍ക്കും ജില്ലാ, സംസ്ഥാന തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണ്.

വടകര സബ് ജില്ലാതല സി.എച്ച് പ്രതിഭ ക്വിസിന്റെ ഉദ്ഘാടനം പ്രതിഭ ക്വിസ് സംസ്ഥാന കണ്‍വീനറും കെ.എസ്.ടി.യു സംസ്ഥാന വൈ:പ്രസിഡന്റുമായ ടി.പി അബ്ദുല്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു. പ്രതിഭാ ക്വിസ് ജില്ലാ കണ്‍വീനറും കെ.എസ്.ടി.യു.ജില്ലാ സെക്രട്ടറിയുമായ അന്‍വര്‍ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു.

എം മഹമൂദ്, മുഹമ്മദ് സാബിക്ക്, ഹംന.ടി.കെ സംസാരിച്ചു. മുഹമ്മദ് റഫീഖ് സ്വാഗതവും സുനീത് ബക്കര്‍ നന്ദിയും പറഞ്ഞു.

summary: CH Muhammad Koya organized a talent quiz competition