ഇനി കൂണ്‍കൃഷിയിലൂടെ തൊഴിലും വരുമാനവും; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തീകരിച്ച് ഇരുപത്തഞ്ചുപേര്‍


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രം (ആര്‍.എസ്.ഇ ടി.ഐ) മുഖേന കൂണ്‍കൃഷിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബ്ലോക് സെകട്ടറി പി.കാദര്‍ സ്വാഗതം പറഞ്ഞു. വിഭ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. RSETI ഡയറക്ടര്‍ പ്രേംലാല്‍ ട്രയിനര്‍ റെജീന്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അല്‍ഫോന്‍സാ ബോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്ലാന്‍ കോര്‍ഡിനേറ്റര്‍ സജീഷ് നന്ദി പറഞ്ഞു.

പത്ത് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച 25 പേര്‍ക്കാണ് മിനിസ്ടി ഓഫ് റൂറല്‍ ഡവലപ്‌മെന്റിന്റെയും നാഷനല്‍ അക്കാദമി ഓഫ് റൂട്‌സിട്ടിയുടേയും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തികച്ചും സൗജന്യമായാണ് ഈ പരിശീലന പരിപാടി കനറാ ബാങ്കിന്റെ നേതൃത്വത്തിലുളള ആര്‍.എസ്.ഇ ടി.ഐ മുഖേന സംഘടിപ്പിച്ചത്.

പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള തുടര്‍ പ്രവര്‍തനങ്ങളും ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കും.

summary: certificates were distributed to those who received training in mushroom cultivation