കേന്ദ്ര ബഡ്‌ജറ്റ്; യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രിക്ക്‌ കേരള ഭൂപടം അയച്ച് പ്രതിഷേധം


വടകര: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് അവ​ഗണനകാണിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ കേന്ദ്ര ധനമന്ത്രിക്ക്‌ കേരള ഭൂപടം അയച്ചുകൊടുത്ത് പ്രതിഷേധിച്ചു.

വടകര ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.നിജിൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദ് ജെ മാധവ് അധ്യക്ഷത വഹിച്ചു.

യൂത്ത്കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മിറാഷ്, ജനറൽ സെക്രട്ടറി സജിത്ത് മാരാർ, കെ വി രാഹുൽദാസ്, മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.