‘കേന്ദ്ര ബജറ്റ് ജനദ്രോഹ ബജറ്റ്’; വടകരയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു


വടകര: കേരളത്തെ ഒറ്റപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ വടകരയിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡി.വൈ.എഫ്.ഐ ജില്ല കമ്മറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

കേരളത്തെ സാമ്പത്തികമായി തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ദിപു പ്രേംനാഥ് പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് ആർ.എസ്.റിബേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.കെ.വികേഷ്, ആര്യ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Summary: ‘Central Budget Jandroha Budget’; DYFI organized a protest evening in Vadakara