വനിതാ ദിനം; നവ്യാനുഭവമായി വടകര കോടതി സമുച്ചയത്തിലെ വനിതാ ജീവനക്കാരുടെ ആഘോഷം
വടകര: കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ വടകരയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു. വടകര കുടുംബ കോടതി ജഡ്ജ് വീണ കെ.ബി ഉദ്‌ഘാടനം ചെയ്തു . വടകര മുൻസിഫ് ഐശ്വര്യ ടി ഉപഹാര സമർപ്പണം നടത്തി.
രുബിന.എസ് .കെ, അധ്യക്ഷത വഹിച്ചു . എൻ ഡി പി എസ് കോടതി ശിരസ്തദാർ ജിൻസി ജോർജ് , വടകര സബ്കോടതി ജൂനിയർ സൂപ്രണ്ട് ബിന്ദു .എസ് , വടകര മുൻസിഫ് കോടതി ഹെഡ് ക്ലർക്ക് ഇന്ദുലേഖ വി .പി , ലിസിമ .കെ .ടി .കെ എന്നിവർ സംസാരിച്ചു .

തുടർന്ന് വനിതാദിന കേക്ക് മുറിച്ച് വിതരണം ചെയ്തു . വടകര കോർട്ട് കോംപ്ലെക്സിലെ വനിതാജീവനക്കാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കലും ആഘോഷത്തിന് മാറ്റുകൂട്ടി.